Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Level

ബി​ജെ​പി​ ദേ​ശീ​യ ത​ല​ത്തി​ൽ സം​ഘ​ട​നാ അ​ഴി​ച്ചു​പ​ണി ഉ​ട​നെ​ന്ന് സൂ​ച​ന

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യു​ടെ ദേ​ശീ​യ ത​ല​ത്തി​ലു​ള്ള സം​ഘ​ട​നാ അ​ഴി​ച്ചു​പ​ണി ഉ​ട​നെ​ന്ന് സൂ​ച​ന. അ​മി​ത് ഷാ​യു​മാ​യി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​വീ​ൻ അ​ട​ക്കു​മു​ള്ള​വ​ർ മൂ​ന്ന് മ​ണി​ക്കൂ​ർ ച​ർ​ച്ച ന​ട​ത്തി​യ​തോ​ടെ​യാ​ണ് ദേ​ശീ​യ ത​ല​ത്തി​ലു​ള്ള അ​ഴി​ച്ചു​പ​ണി വാ​ർ​ത്ത​ക​ളും സ​ജീ​വ​മാ​യ​ത്. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​രു​ടെ​യ​ട​ക്കം സം​ഘ​ട​ന ചു​മ​ത​ല​യി​ൽ വ​ലി​യ മാ​റ്റ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

നി​ല​വി​ലെ ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ അ​ബ്ദു​ള്ള കു​ട്ടി​യും ദേ​ശീ​യ സെ​ക്ര​ട്ട​റി അ​നി​ൽ ആ​ന്‍റ​ണി​യും മാ​റി​യേ​ക്കും. മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​നും അ​നൂ​പ് ആ​ന്‍റ​ണി​യും ദേ​ശീ​യ ചു​മ​ത​ല​യി​ലേ​ക്ക് വ​രു​മോ എ​ന്ന​തി​ൽ ആ​കാം​ക്ഷ​യും സ​ജീ​വ​മാ​ണ്. ഇ​തി​നൊ​പ്പം ത​ന്നെ കേ​ന്ദ്ര മ​ന്ത്രി സ്ഥാ​നം ഒ​ഴി​ഞ്ഞ ജോ​ർ​ജ് കു​ര്യ​ന്‍റെ ഭാ​വി​യു​ടെ കാ​ര്യ​ത്തി​ലും വൈ​കാ​തെ തീ​രു​മാ​ന​മാ​യേ​ക്കും.

Latest News

Corehub Up